റിയാദ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം അറിയിച്ചു. ഇടതു പക്ഷ ഐക്യത്തിന് നില കൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ നേതാവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യെയും യുവജന പ്രസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും കരുത്തുറ്റ പ്രസ്ഥാനങ്ങളാക്കി വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നു.
സംഘ് പരിവാറിന്റെ അജണ്ടകളെ ചെറുക്കന്‍ ദേശീയ തലത്തില്‍ ഇടതു പക്ഷ പാര്‍ട്ടികളുടെ ഐക്യവും മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയും കാലഘട്ടത്തിന്റെ ആവശ്യമാണെന്നു നിരന്തരം ഉദ്‌േബാധനം നടത്തിയ നേതാവാണ്. കാനം രാജേന്ദ്രന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും ന്യൂ ഏജ് അനുശോചനം കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.