റിയാദ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന കാനം 1982 ലും 1987 ലും കോട്ടയം വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ മികച്ച നിലയില്‍ നയിക്കുന്നതില്‍ സഖ്യകക്ഷിയുടെ സെക്രട്ടറി എന്നനിലയില്‍ നിസ്തുല സേവനമാണ് കാനം നടത്തിയിട്ടുള്ളത്. സൗമ്യ സ്വഭാവക്കാരനായി കണപ്പെടാറുള്ള കാനം പാര്‍ട്ടി നിലപാടുകളില്‍ കണിശക്കാരനായിരുന്നു എന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.