Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ്; ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം

റിയാദ്: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ യാത്രക്ക് അവസരം ഒരുങ്ങുന്നു. പ്രവാസി സമൂഹം കാലബ്ബളായി ആവ്യപ്പെടുന്ന കപ്പല്‍ സര്‍വീസിന് ഏതാനും മാസം മുമ്പാണ് ചര്‍ച്ച സജീവമായത്. ഇതിന്റെ ഫലമായി കേരള-ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്‌സിനെയും ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി ഓണ്‍ലൈന്‍ മീറ്റിങ് നടത്തിയാണ് ടെക്കര്‍ നടപടി ആരംഭിക്കാന്‍ തീരുമാനിച്ചത്. എത്രയും വേഗം സര്‍വീസ് നടത്താന്‍ കഴിയുന്ന കപ്പലുകളുളള കമ്പനികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിക്കുക.

കപ്പല്‍ സര്‍വീസ് സംബന്ധിച്ച് ഹൈബി ഈഡന്‍ എംപി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടിയിലാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, കേരള മാരിടൈം ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവരുമായി കപ്പല്‍ സര്‍വ്വീസ് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കപ്പല്‍ സര്‍വീസ് യഥാര്‍ഥ്യമായാല്‍ 10,000 റിയാലിന് പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളം സന്ദര്‍ശിച്ച് മടങ്ങാം. മാത്രമല്ല 100 കിലോ ഗ്രാം ലഗേജും അനുവദിക്കും. ഉല്ലാസ യാത്രക്ക് ഉപയോഗിക്കുന്ന ക്രൂയിസ് കപ്പലുകളാകും സര്‍വീസ് നടത്തുക. അതുകൊണ്ടുതന്നെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കപ്പല്‍ സര്‍വീസിനെ നോക്കി കാണുന്നത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top