അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റ്; ഭരണ സമിതിക്ക് കെപിസിസി അംഗീകാരം
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്ല വല്ലാഞ്ചിറ (പ്രസിഡന്റ്), നവാസ് വെളളിമാട്കുന്ന് (വര്‍ക്കിംഗ് പ്രസിഡന്റ്), ഫൈസല്‍ ബഹസ്സന്‍ (ജനറല്‍ സെക്രട്ടറി -സംഘടനാ ചുമതല), സുഗതന്‍ നൂറനാട് (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. ഗ്‌ളോബല്‍ കമ്മറ്റി അംഗം നൗഫല്‍ പാലക്കാടനും മുന്‍ പ്രസിഡന്റ് കുഞ്ഞികുമ്പളയും നടത്തിയ സമവായ ശ്രമം ആണ് തെരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പുതിയ ഭരണ സമിതി അംഗങ്ങള്‍ ചുമതല ഏറ്റെടുത്തു.
ഒഐസിസി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പ്രവര്‍ത്തകരുടെ പിന്തുണയും ഐക്യവും ആവശ്യമാണെന്ന് പസിഡന്റായി ചുമതല ഏറ്റെടുത്ത അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
വര്‍ക്കിംഗ് പ്രസിഡന്റിനു പുറമെ ആറു വൈസ് പ്രസിഡന്റുമാരെയും സംഘടനാ ചുമതലയുളള ജന സെക്രട്ടറിക്കു പുറമെ നാല് ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. കുഞ്ഞി കുമ്പള (ഉപദേശക സമിതി ചെയര്‍മാന്‍), രഘുനാഥ് പറശിനിക്കടവ്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട് (സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍) ബാലുക്കുട്ടന്‍, ശുകൂര്‍ ആലുവ, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത് (വൈസ് പ്രസിഡന്റുമാര്‍), ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, സകീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍ (ജന. സെക്രട്ടറിമാര്‍), കരീം കൊടുവള്ളി (അസിറ്റന്റ് ട്രഷറര്‍), നാദിര്‍ഷ റഹ്മാന്‍ (ഓഡിറ്റര്‍), ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, സാജന്‍ കടമ്പാട്, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, അഷ്‌റഫ് കീഴ്പ്പള്ളിക്കര, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, ബാസ്റ്റിന്‍ ജോര്‍ജ് (സെക്രട്ടറിമാര്‍), അഷറഫ് മേച്ചേരി (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍,
നിര്‍വാഹക സമിതി അംഗങ്ങളായി ഡൊമിനിക് സാവിയോ, ടോം സി മാത്യു, മുസ്തഫ വി എം, നാസ്സര്‍ മാവൂര്‍, സഫീര്‍ ബുര്‍ഹാന്‍, അഷ്‌റഫ് മീഞ്ചത, സന്തോഷ്, നാസ്സര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍, ഹാഷിം പാപ്പിനിശ്ശേരി, ജയന്‍ കൊടുങ്ങലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. കുഞ്ഞി കുമ്പളയുടെ അദ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റഹ്മാന്‍ മുനമ്പത്ത്, ഷാജി സോണ, മജീദ് ചിങ്ങോലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസ്‌കര്‍ കണ്ണൂര്‍ സ്വാഗതവും ഫൈസല്‍ ബഹസ്സന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.