ഒഐസിസി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു

റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. കെപിസിസിയുടെയും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഭാരവികള്‍ അധികാരം ഏറ്റെടുത്തത്.

ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടായില്‍ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശനിക്കടവ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാര്‍കാട്, നവാസ് വെള്ളിമാടുകുന്നു, ഷംനാദ് കരുനാഗപ്പള്ളി, സിദ്ദുീഖ് കല്ലുപറമ്പന്‍, ഷുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ശരത് സ്വാമിനാഥന്‍, ഷിജു കോട്ടയം, കെ കെ. തോമസ്, അബ്ദുള്‍ സലാം ഇടുക്കി, ഷഫീഖ് പുരക്കുന്നില്‍, വിന്‍സെന്റ് ജോര്‍ജ്, ഷാജി മഠത്തില്‍, അലി ആലുവ, സലീം ആര്‍ത്തിയില്‍, സക്കിര്‍ ദാനത്, അമീര്‍ പട്ടണത് പുതിയ ഭാരവാഹികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.

തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ജില്ലാ പ്രസിഡന്റായി നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ (സംഘടനാ ചുമതല), ട്രഷറര്‍ രാജേഷ് ഉണ്ണിയാട്ടില്‍ എന്നിവരെ ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളായി അന്‍സായ് ഷൗക്കത്ത്, തല്‍ഹത്ത് ഹനീഫ, ഗഫൂര്‍ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാര്‍), മാത്യു സിറിയക്, ബാബു നിസാര്‍ (ജനറല്‍ സെക്രട്ടറി), ഇബ്രഹാം ചേലക്കര, ജോയ് ഔസേഫ്, സഞ്ജു അബ്ദുല്‍സലാം, സുലൈമാന്‍ മുള്ളൂര്‍ക്കര, നേവല്‍ ഗുരുവായൂര്‍, ജമാല്‍ അറയ്ക്കല്‍ (സെക്രട്ടറി), സലിം മാള (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തിരുന്നു.

വല്ലി ജോസ്, ഷാഹുല്‍ കുന്നത്ത്, ഡോ. സജിത്, മജീദ് മതിലകം, സത്താര്‍ ഗുരുവായൂര്‍, ജോണി തോമസ് ,ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുല്‍സലാം, അമീര്‍ മതിലകം, ആഷിക്ക്, സെയ്ഫ് റഹ്മാന്‍, ലോറന്‍സ് അറക്കല്‍ എന്നിവരെ നിര്‍വാഹസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

സുരേഷ് ശങ്കര്‍, മാള മൊഹ്‌യിദ്ധീന്‍ ഹാജി, യഹ്‌യ, കൊടുങ്ങല്ലൂര്‍, രാജു തൃശ്ശൂര്‍, അഷറഫ് കിഴപ്പിള്ളിക്കര, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരാണ് ജനറല്‍ കൗണ്‍സില്‍ പ്രതിനിധികള്‍. സോണി പാറക്കല്‍ സ്വാഗതവും അന്‍സായ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.

 

Leave a Reply