ലിബിയ ജെയ്‌സണ് സിഎംസി കൂട്ടായ്മ യാത്രയയപ്പ്

റിയാദ്: നാട്ടിലേക്കു മടങ്ങുന്ന ഒലയ സിഎംസി കൂട്ടായ്മ പ്രവര്‍ത്തക ലിബിയ ജെയ്‌സണിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബേബി തോമസ് ഉപഹാരം സമ്മാനിച്ചു.

ആക്ടിങ് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ ജയിംസ്, ഡിബിന്‍ ജോസ്, മുരുകന്‍ പിള്ള, അജീഷ് രവി, സുരേന്ദ്രന്‍ ചേലക്കര, ജയ്‌സണ്‍ തോമസ്, അഹമ്മദ് കുട്ടി, ബിനോയ്, ബാബു ജോസഫ്, റഫീഖ് കൊച്ചി, എല്‍ബിന്‍ സിറാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,

പരിപാടികള്‍ക്ക് രജിത, ഷൈനി,ആന്‍സി, ധന്യ, സൗമ്യ, സോനി,ഫസീല,റംസീന, നെല്‍സ, ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു.

Leave a Reply