Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

അവധിയില്‍ രാജ്യം വിടുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഉത്തമം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് 2022 ഫെബ്രുവരി 1 മുതല്‍ നിര്‍ബന്ധമാക്കിയതോടെ ഈ മാസം അവധിക്ക് നാട്ടില്‍ പോകാനിരുന്നവര്‍ ആശയക്കുഴപ്പത്തില്‍. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് എടുക്കാതെ ഇപ്പോള്‍ രാജ്യം വിടുന്നവര്‍ ഫെബ്രുവരി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമോ എന്നാണ് ആശങ്ക.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവരുടെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസില്‍ മാറ്റം വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2021 ആഗസ്ത് 31ന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കേണ്ടിവരും. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രാജ്യം വിടുകയും 2022 ഫെബ്രുവരി 1ന് ശേഷം മടങ്ങിയെത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ കാര്യത്തില്‍ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് മാര്‍ഗനിര്‍ദേശം പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് ഭാവിയില്‍ 3 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമാക്കുമോ എന്നും വ്യക്തമല്ല. നിലവില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയില്‍ നിന്നു രാജ്യം വിട്ടിവര്‍ക്ക് മടങ്ങി വരുമ്പോള്‍ 3 ദിവസം ഹോട്ടേല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ, ഒമൈക്രോണ്‍ ഉള്‍പ്പെടെ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ രണ്ട് ഡോസ് എടുത്തു മടങ്ങി വരുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗദിയില്‍ നിന്ന് എടുത്തില്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് ദിവസം ക്വാറന്റൈന്‍ ബാധകമാക്കാനാണ് സാധ്യത.

2021 ഡിസംബര്‍, ജാനുവരി മാസങ്ങളില്‍ നിരവധി മലയാളികള്‍ വാര്‍ഷികാവധിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്. ഇവര്‍ ഫെബ്രുവരി 1ന് മുമ്പ് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ സൗദിയില്‍ നിന്ന് മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസ് എടുത്തതിന് ശേഷം രാജ്യം വിടുന്നതാണ് ഉത്തമം എന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ ജനങ്ങളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവരില്‍ പ്രതിരോധ ശേഷി കുറയും. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നത്. പൊതുയിടങ്ങളില്‍ പ്രവേശനം നേടുന്നതിനും, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top