Sauditimesonline

6 khalbile football
ഫിഫ കപ്പിന് റിയാദില്‍ വമ്പന്‍ 'കിക്കോഫ്'; ആവേശമായി 'ഖല്‍ബിലെ ഫുട്ബാള്‍'

‘മുസാഅദ’ റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തം ഒരുക്കുന്ന ‘മുസാഅദ’ റിലീഫ് പദ്ധതി ദശ വര്‍ഷികത്തിന്റെ നിറവില്‍. കെഎംസിസി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷത്തെ സഹായ വിതരണം മാര്‍ച്ച് 15ന് രാവിലെ 10.30ന് തിരൂരങ്ങാടി ചെമ്മാട് ദയ ചാരിറ്റി സെന്ററില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍ധനര്‍, കിടപ്പ് രോഗികള്‍, അനാഥര്‍, വിധവകള്‍ എന്നിവര്‍ക്കാണ് സഹായ വിതരണം. പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ നിന്ന് ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അര്‍ഹരായവര്‍ക്കാണ് സഹായം.125 പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്യും. വിധവകള്‍, അനാഥര്‍, ഭവന രഹിതര്‍ തുടങ്ങി 25 കുടുംബങ്ങള്‍ക്കും സഹായം വിതരണം ചെയ്യും. ഇതിനു പുറമെ 20 കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ വിതരണവും മുസാഅദ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്.

ഫിര്‍ദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, പത്തൂര്‍ യൂനുസ്, ഒകെ മുഹമ്മദ് കുട്ടി, ഷരീഫ് സിപി, ഉസ്മാന്‍ ചെറുമുക്ക്, സലിം ചെറുമുക്ക്, ആസിഫ് കുണ്ടൂര്‍, റഫീഖ് വികെ എന്നിവരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഖരീഫ് സിപി, അലി തയ്യാല, ബീരാന്‍കുട്ട മലയാംപളളി, അലി മറ്റത്ത്, അബ്ദുസ്സമദ് എംപി, ഷാജഹാന്‍ എംപി, മുഹമ്മദലി മറ്റത്ത് എന്നിവര്‍ അര്‍ഹരായവരുടെ വീടുകളില്‍ സഹായം എത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഒകെ മുഹമ്മദ് കുട്ടി, പൂത്തൂര്‍ യൂനുസ്, ഫിര്‍ദൗസ് ചെറുമുക്ക്, ഖാലിദ് കാളംതിരുത്തി, സലിം ചെറുമുക്ക്. മന്‍സൂര്‍ പിപി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top