അഫ്‌സല്‍ കായംകുളം
ഹായില്‍: കാര്‍ഗോ, കൊറിയര്‍, ലോജിസ്റ്റിക് രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ബിപിഎല്‍ കാര്‍ഗോ സര്‍വ്വിസ് ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അറഫാ ദര്‍ബാര്‍ ഹോട്ടലിന് സമീപമാണ് പതിനഞ്ചാമത് ബിപിഎല്‍ ശാഖ പ്രവര്‍ത്തനം തുടങ്ങിയത്. പൗര പ്രമുഖന്‍ സലാം ബിന്‍ ഹലഫ് ഹര്‍ബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗല്‍ദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പിക് അപ് സര്‍വീസും ലഭ്യമാണ്.
ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബിപിഎല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍, റിയാദ്, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവിടങ്ങളില്‍ ശാഖയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0542226868 നമ്പരില്‍ ബന്ധപ്പെടണമെന്നു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
