റിയാദ്: ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രിമിനലുകളെ ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലാനുള്ള സിപിഎം ശ്രമം സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ ശവപ്പറമ്പ് ആക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എ. സലീം. കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിച്ച സംഭവത്തിന് എതിരെ ഒഐസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ കണ്ണൂര്‍, നവാസ് വെള്ളിമാട്കുന്ന്, യഹ്‌യ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, മാത്യു എറണാകുളം, സിദ്ദിഖ് കല്ലൂപറമ്പന്‍, സുരേഷ് ശങ്കര്‍, സലീം ആര്‍ത്തിയില്‍, ഷുക്കൂര്‍ ആലുവ, ശരത് സ്വാമിനാഥന്‍, അലി ആലുവ, സക്കീര്‍ ദാനത്ത്, ബഷീര്‍ കോട്ടയം, അന്‍സായി ഷൌക്കത്ത്, അമീര്‍ പട്ടണം എന്നിവന പ്രസംഗിച്ചു.
ഹാഷിം കണ്ണാടിപ്പറമ്പ്, സന്തോഷ് ബാബു, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷാഫി അഴീക്കോട്, മുനീര്‍ ഇരിക്കൂര്‍, സുജിത് തോട്ടട, അബ്ദുള്‍ ഖാദര്‍ മൗച്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ പഴയങ്ങാടി നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.