റിയാദ്: ഇന്ത്യാ-സൗദി ധാരണാ പത്രത്തിന് സൗദി മന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം. ചെറുകിട, ഇടത്തരം വ്യവസായ സംരംഭ വികസനത്തിന് പരസ്പരം സഹകരിക്കുന്നതിനാണ് ധാരണ. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് ബാങ്കും സൗദി എസ്എംഇ അതോറിറ്റിയും ഒപ്പുവെച്ച ധാരാണാ പത്രത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇരു രാജ്യങ്ങളിലെ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരുടെ വളര്‍ച്ചക്ക് ധാരാണാ പത്രം സഹായകമാകും. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
ഹജ്, ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാറിനും അംഗീകാരം നല്‍കി. ചെക് റിപ്പബ്‌ളിക്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി ഊര്‍ജ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കാന്‍ ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.