അഡ്വ. ഷമീര്‍ കുന്നമംഗലത്തിന് എസ് എം എസ് സ്വീകരണം

റിയാദ്: കണ്ണീരും സങ്കടവും വേദനകളുമായി കഷ്ടപ്പെടുന്ന അനേകായിരം നിര്‍ധനര്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം സമ്മാനയിക്കുന്ന അഡ്വ. ഷമീര്‍ കുന്നമംഗലത്തിന് ഷിഫ മലയാളി സമാജം സ്വീകരണം ഒരുക്കി. സാധാരണ തൊഴിലാളികളുടെ കൂട്ടായ്മ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ് എം എസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മോഹനന്‍ കരുവാറ്റ ശ്രദ്ധയില്‍പെടുത്തിയ വൃക്ക രോഗം അലട്ടുന്ന പ്രവാസിയായ കൊല്ലം ചടയമംഗലം സ്വദേശിക്ക് അമ്പതിനായിരം രൂപ സഹായമായി നല്‍കുമെന്നു അദ്ദേഹം അറിയിച്ചു. എസ്എംളസ് അംഗങ്ങള്‍ക്കുളള ചികിത്സാസഹായം തിരുവനന്തപുരം സ്വദേശി വിജയകുമാറിന് ചടങ്ങില്‍ കൈമാറി. ഷിഫാ റഹ്മാനിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ അസ്ലം പാലത്ത്, ഷാജഹാന്‍ കല്ലമ്പലം, സുലൈമാന്‍ വിഴിഞ്ഞം, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, സാബു പത്തടി, രതീഷ് നാരായണന്‍, സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ബിജു മടത്തറ, ബാബു കണ്ണോത്ത്, സജീര്‍ കല്ലമ്പലം, ഹംസ മക്കാ സ്‌റ്റോര്‍, ഷൗക്കത്ത് മലപ്പുറം, മുജീബ് കായംകുളം, വിജയന്‍ ഓച്ചിറ, ബിജു അടൂര്‍, ഷാജിത്ത്‌ചോറോട് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗത പറഞ്ഞു ട്രഷറര്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി

 

Leave a Reply