അല്‍ കോബാര്‍: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയില്‍ എത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ കേട്ടേത്തിന് അല്‍ കോബാര്‍ പ്രൊവിന്‍സ് കമ്മിറ്റി സ്വീകരണം നല്‍കി. സെന്‍ട്രോ റൊട്ടാന ഹോട്ടലില്‍ നടന്ന സ്വീകരണ പരിപാടി പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി മൂസ കോയ സന്തോഷ് കുമാര്‍ കേട്ടേത്തിനെ പരിചയപെടുത്തി.
സാമൂഹിക, ജീവകാരുണ്യ മേഘലയിലെ അല്‍ കോബാര്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മാതൃകാപരമാണെന്ന് മുഖ്യ പ്രഭാഷണം നത്തെിയ സന്തോഷ് കുമാര്‍ കേട്ടേത്ത് പറഞ്ഞു. ഷഫീഖ് സി കെ (മിഡില്‍ ഈസ്റ്റ് ബിസിനസ്സ് ഫോറം അംഗം), അഷറഫ് ആലുവ (വൈസ് ചെയര്‍മാന്‍), ഹുസ്‌ന ആസിഫ് (വൈസ് ചെയര്‍പേര്‍സണ്‍), അഭിഷേക് സത്യന്‍ (വൈസ് പ്രസിഡന്റ്), ദിനേശ് (ഓഡിറ്റര്‍), അപ്പന്‍ മേനോന്‍ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), നവാസ് സലാവുദീന്‍ (വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍), ഷനൂബ് മുഹമ്മദ് (എക്‌സിക്യൂട്ടീവ് അംഗം), ഷംല നജീബ് (വനിത ഫോറം പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആസിഫ് താനൂര്‍ സ്വാഗതവും ട്രഷറര്‍ അജീം ജലാലുദീന്‍ നന്ദിയും പ്രകശിപ്പിച്ചു. ജോ: ട്രഷറര്‍ ഗുലാം ഫൈസല്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ അബ്ദുസലാം, ആസിഫ് കൊണ്ടോട്ടി, ദിലീപ് കുമാര്‍, അനു ദിലീപ് (വനിത ഫോറം സെക്രട്ടറി) എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.