റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി ‘ഓണവില്ല്-2023’ എന്നപേരില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ കേളി, കുടുംബവേദി അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഏരിയ സാംസ്‌കാരിക കമ്മിറ്റി അംഗം ഷിഹാബുദീന്‍ കുഞ്ചീസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്കെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവയുടെ അന്ത:സത്ത നിര്‍ലജ്ജം മാറ്റിപ്രതിഷ്ഠിക്കുന്ന കാലമാണിത്. എന്നാല്‍ അയിത്തമോ വിഭാഗീയതയോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണെന്ന സമത്വസുന്ദരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളാണ് ഓണാഘോഷങ്ങളില്‍ പങ്കുവയ്ക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യില്‍, കേന്ദ്ര കമ്മിറ്റി അംഗവും ചില്ല കോര്‍ഡിനേറ്ററുമായ സുരേഷ് ലാല്‍, കേന്ദ്ര കമ്മിറ്റി അംഗവും സൈബര്‍ വിങ് ചെയര്‍മാനുമായ സതീഷ് കുമാര്‍ വളവില്‍, ഏരിയ രക്ഷധികാരി സെക്രട്ടറി പി. പി ഷാജു, ഏരിയ രക്ഷധികാരി അംഗങ്ങള്‍ ചന്ദ്രചൂഢന്‍, സുരേഷ്. പി , അബ്ദുല്‍ കരീം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു. കലാ പരിപാടികള്‍ക് ഗീത ജയരാജ്, വിപീഷ് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ അബ്ദുല്‍ കലാം നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.