Sauditimesonline

madeena octo
മനസ്സുകളില്‍ സൗദി പ്രണയം; ജിദ്ദയില്‍ ആവേശക്കടലായി 'ഫര്‍ഹത് വതന്‍'

ക്രീസില്‍ വീര്യം, പിച്ചില്‍ പോരാട്ടം: റിയാദില്‍ മിന്നിത്തിളങ്ങി കേളി ക്രിക്കറ്റ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു-കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായി. കെസിഎ, ടെക്‌നോമാക് ഗ്രൗണ്ടുകളില്‍ രണ്ടു മത്സരങ്ങള്‍ വീതമാണ് നടന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ 24 ടീമുകള്‍ കളത്തിലിറങ്ങി.

ആദ്യ മത്സരത്തില്‍ എംസിസി-26, കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിനെ 15 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി-26 നാലു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തില്‍ 69 റണ്‍സ് നേടിയ റിയാസ് മാന്‍ ഓഫ് ദ മാച്ചായി.

രണ്ടാം മത്സരത്തില്‍ സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ റിയാദ് 25 റണ്‍സിന് ഹെയ്ക്‌സ് സ്‌ക്വാഡിനെ തോല്‍പ്പിച്ചു. സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ റിയാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയപ്പോള്‍ ഹെയ്ക്‌സ് സ്‌ക്വാഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 21 പന്തില്‍ 40 റണ്‍സ് നേടിയ അഷീഖ് മാന്‍ ഓഫ് ദ മാച്ചായി.

മൂന്നാം മത്സരത്തില്‍ ഉസ്താദ് ഇലവന്‍ ഡിഎഫ്‌സി റോക്ക്സ്റ്റാറിനെ 27 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉസ്താദ് ഇലവന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡിഎഫ്‌സി റോക്ക്സ്റ്റാറിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തില്‍ 95 റണ്‍സ് നേടിയ ജംഷീറാണ് മാന്‍ ഓഫ് ദ മാച്ച്.

നാലാം മത്സരത്തില്‍ സാറ്റ്‌കോം ട്രാവന്‍കൂര്‍ 14 റണ്‍സിന് ഡെസര്‍ട്ട് ഡെമണ്‍സിനെ തോല്‍പ്പിച്ചു. സാറ്റ്‌കോം ട്രാവന്‍കൂര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ ഡെസര്‍ട്ട് ഡെമണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ ആയുള്ളൂ. 36 പന്തില്‍ 83 റണ്‍സ് നേടിയ മുഹമ്മദ് ദാനിഷിനെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.

കെസിഎ-1 മത്സരങ്ങളില്‍ ഖൈസ്, ഇസ്മായില്‍ കൊടിഞ്ഞി എന്നിവരും കെസിഎ–2 ല്‍ ഷാബി അബ്ദുസലാം, ഷഫീഖ് മഞ്ചേരി എന്നിവരും ടെക്‌നോമാക്-1 ല്‍ മുഹമ്മദ് മന്‍സൂര്‍, ഉനൈസ് ഖാന്‍ എന്നിവരും ടെക്‌നോമാക്-2ല്‍ മന്‍സൂര്‍, റഫീഖ് എന്നിവരും അമ്പയര്‍മാരായി. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ ഗോപാല്‍ ചെങ്ങന്നൂര്‍, ഷാജി മൊയ്തീന്‍, സുനില്‍ ഉദിനൂക്കാരന്‍, രാകേഷ് മലപ്പട്ടം എന്നിവര്‍ വിതരണം ചെയ്തു.

കുദു പ്രസന്റ്‌സ് സഫാ മക്കാ വിന്നര്‍ ട്രോഫിക്കും മാര്‍ക് ആന്‍ഡ് സേവ് റണ്ണര്‍ അപ്പ് ട്രോഫിക്കുമായാണ് മൂന്നു മാസം നീളുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാലു ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍നിന്ന് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നടക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top