Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’: എഞ്ചിനീയേഴ്‌സ് ഫോറം ശില്പശാല

റിയാദ്: കേരള എഞ്ചിനീയര്‍സ് ഫോറം റിയാദ് (കെ.ഇ.എഫ്.ആര്‍) നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. പി.എ.എം ബില്‍ഡിംഗുമായി സഹകരിച്ച് ‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’ എന്ന വിഷയത്തില്‍ വിവിധ സാങ്കേതിക വശങ്ങളും നവീന ഡ്രെയിനേജ് സൊല്യൂഷനുകളും ചര്‍ച്ച ചെയ്തു.

പി.എ.എം ബില്‍ഡിംഗിന്റെ കൊമേഴ്‌സ്യല്‍ മാനേജര്‍ ഖമീസ് അല്‍ മജ്ദുബ, ഉയര്‍ന്ന നിലവാരമുള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തി. സാങ്കേതിക അവതരണം പി.എ.എം ബില്‍ഡിംഗിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് സെങ്ക് ബോഡുറോഗ്ലു അവതരിപ്പിച്ചു. എഞ്ചിനീയറിംഗ് ആന്റ് ഡിസൈന്‍ സപ്പോര്‍ട്ട്, കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റങ്ങളുടെ നേട്ടങ്ങള്‍, ഇന്‍സ്റ്റാളേഷന്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു.

രണ്ടാം സെഷനില്‍ സിഫോണിക് സിസ്റ്റങ്ങളുടെ കാര്യക്ഷമതയും ആധുനിക കെട്ടിടങ്ങളിലെ ഉപയോഗവും ചര്‍ച്ച ചെയ്തു. സാങ്കേതിക സംശയങ്ങള്‍ മാറ്റാനും പ്രായോഗിക ഉപയോഗങ്ങള്‍ പരിചയപ്പെടാനും അവസരമാണ് ഒരുക്കിയത്. വിഷയം അവതരിപ്പിച്ച സെങ്ക് ബോഡുറോഗ്ലുവിനു കെഇഎഫ് ജന. സെക്രട്ടറി ഹഫീസ് ബിന്‍ കാസിമും ഖമീസ് അല്‍ മജ്ദുബയ്ക്കു കെഇഎഫ് ടെക്‌നിക്കല്‍ കണ്‍വീനര്‍ സുബിന്‍ റോഷനും ഉപഹാരം സമ്മാനിച്ചു. കെ.ഇ.എഫ് വൈസ് പ്രസിഡന്റ് ഷഫാന സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top