അസ്‌ലം കോളക്കോടന്റെ കൃതികളുടെ പ്രകാശനം: ദമ്മാമില്‍ സ്വാഗതസംഘം
ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അസ്‌ലം കോളക്കോടന്റെ രണ്ട് കൃതികളുടെ പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ‘ദി റിവര്‍ ഓഫ് തോട്‌സ്’ കവിതാ സമാഹാരം, ‘മരീചികയോ ഈ മരുപ്പച്ച’ ഓര്‍മ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് 8ന് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍














