പൊരുതിത്തോറ്റു മലപ്പുറം; കലാശപ്പോരിനൊരുങ്ങി കോഴിക്കോടും പാലക്കാടും
റിയാദ്: കാല്‍പ്പന്തുകളിയില്‍ മലപ്പുറത്തിന്റെ മൈതാനപ്പെരുമ തകര്‍ത്ത് പാലക്കാടും കണ്ണൂരിന്റെ പോരാട്ട വീര്യത്തെ തകര്‍ത്ത് കോഴിക്കോടും ഫൈനലില്‍. ഇതോടെ ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ഫൈനലില്‍ കോഴിക്കോടും പാലക്കാടും ഏറ്റു മുട്ടും. ജില്ലാ ടീമുകള്‍ മാറ്റുരച്ച സെമി ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കോഴിക്കോട് ഫൈനലില്‍ പ്രവേശിച്ചത്. മലപ്പുറത്തെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ചാണ് പാലക്കാടന്‍ ജയം. ഗ്രൂപ്പ് ഘട്ടം മുതല്‍ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ […]













