Sauditimesonline

icf ed
പ്രവാസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ അടിയന്തര നടപടിയെന്ന്

സത്യന്റെ വിയോഗത്തില്‍ ‘കേളി’ അനുശോചനം

റിയാദ്: കേളി പ്രവര്‍ത്തകന്‍ സത്യന്‍ വേലായുധന്റെ ആകസ്മിക വിയോഗത്തില്‍ കേളി മുസാഹ്മിയ ഏരിയ കമ്മറ്റി ദുര്‍മയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. ദുര്‍മ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ഏരിയ സെക്രട്ടറി അനീസ് അബൂബക്കര്‍, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി സമിതി അംഗങ്ങള്‍ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

നെഞ്ചു വേദനയെ തുടര്‍ന്ന് റിയാദില്‍ ചികിത്സ തേടിയിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് റിയാദില്‍ നിന്ന് കോഴിക്കോടേയ്ക്കുളള യാത്രക്കിടെ വിമാനത്തിലായിരുന്നു സത്യന്റെ മരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top