Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

ഇമാം റാസി മദ്രസ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ജിദ്ദ: മാറുന്ന കാലത്തു വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ മുഷ്‌രിഫ ഇമാം റാസി മദ്രസയില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ കൃത്യമായ ലക്ഷ്യബോധം രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതായിരുന്നു പരിപാടി.

വെഫി കേരള സി.ഇ.ഒ റഫീഖ് മാസ്റ്റര്‍ ചുങ്കത്തറ ക്ലാസിന് നേതൃത്വം നല്‍കി. കേവലമൊരു പഠന ക്ലാസിനപ്പുറം ഓരോ കുട്ടിയുടെയും അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ പഠനവഴികള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലായിരുന്നു സെഷനുകള്‍. താല്പര്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിജയത്തിലേക്ക് എങ്ങനെ എത്താമെന്ന് അദ്ദേഹം വിശദീകരിച്ചു.

നാല് സെഷനുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതേ;്യകം ക്ലാസുകള്‍ നടന്നു. കിഡ്‌സ് വിഭാഗത്തിനായി മോട്ടിവേഷണല്‍ സെഷനും ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിനും അവസരം നല്‍കി. പരിപാടികള്‍ക്ക് ഹസ്സന്‍ സഖാഫി, യഹ്‌യ ഖലീല്‍ നൂറാനി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top