റിയാദ്: സൗദി അറേബ്യയില്‍ ഇനി നടക്കാനുളള 10, 12 ക്ലാസുകളിലെ സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. ഇതുസംബന്ധിച്ച് സി ബി എസ് ഇയുടെ നിര്‍ദേശം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത് പര്‍വേസ് രക്ഷാകര്‍ത്താക്കളെ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. സി ബി എസ് ഇ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത്ത് പര്‍വേസ് രക്ഷിതാക്കളെ അറിയിച്ചു.
10, 12 ക്ലാസുകളുടെ അന്തിമ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. ഇതിനുളള മാനദണ്ഡം സി ബി എസ് ഇ പിന്നീട് പ്രഖ്യാപിക്കും. 25 രാജ്യങ്ങളില്‍ സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയില്‍ മാത്രം ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുളള 10 സ്‌കൂളുകളാണുളളത്. ഇതിനു പുറമെ സി ബി എസ് ഇ അംഗീകാരമുളള ഇരുപതിലധികം സ്‌കൂളുകളാണുളും സൗദിയിലുണ്ട്. പരീക്ഷ ഉപേക്ഷിച്ചതോടെ 10, 12 ക്ലാസുകളിലുളള എണ്ണയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക ഒഴിവായതിന്റെ ആശ്വാസത്തിലാണ്.
വിദേശ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സി ബി എസ് ഇ പരീക്ഷ ഉപേക്ഷിച്ചതില്‍ സൗദിയിലെ വിദ്യാര്‍ത്ഥികളില്‍ സമ്മിശ്ര പ്രതികരണമാണ് റണ്ടായത്. ഉന്നത വിദ്യാഭ്യാസത്തിനുളള എന്‍ട്രന്‍സ് പരീക്ഷകളില്‍ മാര്‍ക്ക് സുപ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ പന്ത്രണ്ടാം ക്ലാസിലെ രണ്ട് പരീക്ഷകള്‍ ഉപേക്ഷിച്ചതില്‍ ആശങ്കയുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്ലസ്ടൂ ക്ലാസില്‍ സയന്‍സ്, മാതമാറ്റിക്‌സ് വിഷയങ്ങള്‍ പഠിക്കുന്നവരെ അന്തിമ ഫലം ബാധിക്കുമെന്നാണ് വിദ്യാഥികള്‍ പറയുന്നത്. മികച്ച മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന വിഷയങ്ങളുടെ പരീക്ഷ ഉപേക്ഷിക്കുന്നത് ആകെ മാര്‍ക്കില്‍ കുറവു വരുത്താന്‍ ഇടവരുത്തുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഒരു പരീക്ഷ മാത്രം ബാക്കി ഉണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളെ ഇതു കാര്യമായി ബാധിക്കില്ല. പരീക്ഷ മാറ്റിവെച്ചതോടെ പഠന സമയം ധാരാളം ലഭിച്ചു. പരീക്ഷ ഉപേക്ഷിച്ചതില്‍ സങ്കടമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പരീക്ഷയുടെ പിരിമുറുക്കത്തിനിടയില്‍ അപ്രതീക്ഷിതമായാണ് കൊവിഡ് പ്രതിസന്ധി തീര്‍ത്തത്. അതിലും അപ്രതീക്ഷതമാണ് വിദ്യാര്‍ഥികളെ സംബന്ധിച്ചടത്തോളം പരീക്ഷ ഉപേക്ഷിച്ച തീരുമാനം. ഏതായാലും സിബിഎസ്ഇയുടെ ഫലപ്രഖ്യാപനത്തിനുളള മാനദണ്ഡം അറിയാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






