Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

പ്രവാസത്തിന്റെ കനിവൊഴുകി; മുക്കത്തിന്റെ മിഴിനീരൊപ്പാന്‍ മാസ് റിയാദ്

റിയാദ്/മുക്കം: റിയാദ് മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി(മാസ് റിയാദ്)യുടെ ‘കാരുണ്യ സ്പര്‍ശം-2026’ പദ്ധതി വിവിധ മേഖലകളിലുള്ളവര്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലിക്കാപറമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു. കാരുണ്യ സഹായ വിതരണോദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുല്‍ അക്ബര്‍ നിര്‍വ്വഹിച്ചു. പ്രവാസികളുടെ ഇത്തരം കൂട്ടായ്മകള്‍ നാട്ടിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

മാസ് വനിതാ ഭാരവാഹിയും കാരശ്ശേരി പഞ്ചായത്ത് അംഗവുമായ ഹസീന ബഷീര്‍ കുയ്യില്‍, നെല്ലിക്കാപറമ്പ് വാര്‍ഡ് അംഗം ബിജീഷ്, മാസ് മുക്കം കോര്‍ഡിനേറ്റര്‍മാരായ ജാഫര്‍ കെ.കെ, മുഹമ്മദ് പി.സി, ഷെരീഫ് സികെ, അഹമ്മദ് കുട്ടി, മന്‍സൂര്‍ പി.എം എന്നിവര്‍ ആസംശകള്‍ നേര്‍ന്നു. രക്ഷാധികാരികളായ ഉമ്മര്‍ മുക്കം സ്വാഗതവും ജബ്ബാര്‍ കക്കാട് നന്ദിയും രേഖപ്പെടുത്തി.

ചടങ്ങില്‍ വിവിധ പാലിയേറ്റീവ് കെയറുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള ധനസഹായങ്ങള്‍ കൈമാറി. കൊടിയത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സഹായ ധനം മാസ് വനിതാവേദി പ്രസിഡന്റ് ഫാത്തിമ പി.സിയില്‍ നിന്നും ജനറല്‍ സെക്രട്ടറി പി.എം. അബ്ദുല്‍ നാസര്‍ ഏറ്റുവാങ്ങി. കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിന് പ്രസിഡന്റ് യതി മുഹമ്മദ് അലി കൈമാറി. ജനറല്‍ കണ്‍വീനര്‍ സൈദ് ഫസല്‍ സഹായധനം ഏറ്റുവാങ്ങി.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാസ് അംഗത്തിന്റെ മകനുള്ള ചികിത്സാ ധനസഹായം രക്ഷാധികാരി ജബ്ബാര്‍ കക്കാടില്‍ നിന്നും ഷമീര്‍ എ.കെ. ഏറ്റുവാങ്ങി. ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ‘എന്റെ നെല്ലിക്കാപറമ്പ്’ സന്നദ്ധ സേനയ്ക്കുള്ള സഹായം ചീഫ് കോര്‍ഡിനേറ്റര്‍ പി.ടി. മുനീറിന് ഉമ്മര്‍ മുക്കം കൈമാറി. സലീം മാസ്റ്റര്‍, ഖാദര്‍ പാറക്കല്‍, നജുവാ കൊളകാടന്‍, സജ്‌ന സുബൈര്‍, നുസ്രത്, ഫാസില, സാബിത കല്ലട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top