Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സിറ്റി ഫ്‌ളവറില്‍ ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍

റിയാദ്: ഇരുപതിന്റെ മഹാത്ഭുതത്തിനൊരുങ്ങി പ്രമുഖ റീട്ടെയില്‍ വിതരണ ശൃഖലയായ സിറ്റി ഫ്‌ളവര്‍. ഇരുപത് റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കു അവസരം നല്‍കുന്നതിനാണ് ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍.

രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവ് ലഭ്യമാക്കിയിട്ടുളളത്. ഒന്നാം ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെയാണ്. രണ്ടാം ഘട്ടം ഫെബ്രുവരി 12ന് ആരംഭിച്ച് 24ന് അവസാനിക്കും.

വാചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌റ്റേഷനറി, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ്, ഗാര്‍മന്റ്‌സ്, ബാഗുകള്‍, ലഗേജുകള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 20 റിയാല്‍ വിലയുളള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓഫറിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.

സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുളള 25 ശാഖകളിലും ഓഫര്‍ ലഭ്യമാണെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top