
റിയാദ്: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢനീക്കങ്ങളെ ജനാധിപത്യ മതേതര വിശ്വാസികള്‍ ചേര്‍ന്ന് നിന്ന് ചെറുത്ത് തോല്‍പ്പിക്കുമെന്ന് റിയാദ് ക്രിയേറ്റീവ് ഫോറം പ്രതിരോധ സദസ് പ്രഖ്യാപിച്ചു. ‘ഭരണഘടനയോട് ചേര്‍ന്ന് നില്‍ക്കുക, ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ നടത്തിയ പരിപാടി എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന സുന്ദരമായ ആശയത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണമെതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എഴുപത്തൊന്നാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.മുഹമ്മദ് ഹലീം മുഖ്യാതിഥിയായിരുന്നു. ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ ബഹുസ്വരതക്ക് നേരെയുള്ള കടന്നുകയറ്റമായതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാതി, മത, രാഷ്ട്രീയ വൈജാത്യങ്ങള്‍ക്കതീതമായി ഇന്ത്യന്‍ ജനത പ്രതിരോധം തീര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.പി.കെ.ഹബീബ് റഹ്മാന്‍ ചടങ്ങില്‍ മോഡറേറ്ററായിരുന്നു. കണ്‍വീനര്‍ ആരിഫ് മോങ്ങം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു കേള്‍പ്പിച്ചു. സത്താര്‍ താമരത്ത്, അഡ്വ.അബ്ദുല്‍ ജലീല്‍, അലവിക്കുട്ടി ഒളവട്ടൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക്, സഹല്‍ ഹാദി, ബഷീര്‍ രാമപുരം, എഞ്ചിനീയര്‍ ഉമര്‍ ശരീഫ് എന്നിവര്‍ പ്രസംഗിച്ചു. നബീല്‍ പയ്യോളി സ്വാഗതവും ഷാജഹാന്‍ പടന്ന നന്ദിയും പറഞ്ഞു. മുജീബ് പൂക്കോട്ടൂര്‍, നൂറുദ്ദീന്‍ കണ്ണൂര്‍, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, യാസര്‍ഹികമി, ശിഹാബ് മണ്ണാര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
