
റിയാദ്: ചക്കരയുടെ ഭാവാഭിനയം നിറഞ്ഞാടിയ ‘ചക്കരപ്പന്തല്‍’ ഏകാംഗ നാടകം പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന ജീവിതം. അതിന്റെ വിവിധ മുഹൂത്തങ്ങളും ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു. നാടന്‍ ഭാഷ സരസമായി അവതരിപ്പിക്കുന്നത് കാണികളെയും ആകര്‍ഷിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗപ്രകടനത്തില്‍ ചക്കര, ആങ്ങള, വെട്ടുകാരന്‍ കരുണന്‍, അയല്‍ക്കാരി മാളുവമ്മ എന്നീ നാലു വേഷങ്ങളില്‍ വിവിധ കാലങ്ങളിലാണ് അപ്പുണ്ണി ശശി പ്രത്യക്ഷപ്പെട്ടത്. നാലുഭാവങ്ങളില്‍ നാലുകാലങ്ങളില്‍ പകര്‍ന്നാടിയ ശശിയുടെ പ്രകടനം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്.

ചക്കര എന്ന പെണ്ണിന്റെ ജീവിതത്തിലൂടെയാണ് നാടകം കഥ പറയുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന നാല്‍പ്പതുകാരിയും അവിവാഹിതയുമായ അനാഥ യുവതിയാണ് ചക്കര. വിവാഹ ജീവിതം അവളുടെ വലിയ സ്വപ്‌നമായിരുന്നു. വിവാഹവിപണിയില്‍ മത്സരിക്കാനുളള സമ്പത്ത് അവള്‍ക്കില്ല. വിവാഹത്തിനായി അവള്‍ കണെ്‌ടെത്തുന്ന മാര്‍ഗത്തിലൂടെ കഥ വികസിക്കുന്നു. ഏറെ കലാമൂല്യവും സമകാലിക പ്രസക്തിയുമുളള നാടകം പ്രവാസി സമൂഹത്തിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്.
നാടക കൂട്ടായ്മ തട്ടകം റിയാദ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു നാടകം. ജോയ് മാത്യു രചന നിര്‍വഹിച്ച തട്ടകം കളിക്കൂട്ടം നാടക കളരിയിലെ കുട്ടികള്‍ അവതരിപ്പിച്ച ‘കുരുതി’യും അരങ്ങേറി. പരിപാടി നാടക-ചലച്ചിത്ര പ്രവര്‍ത്തകന്‍ അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രദീപ്, ജേക്കബ് കാരത്ര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഫഹദ്, ഷംനാദ് കരുനാഗപ്പിള്ളി, അഷറഫ് വടക്കേവിള, സത്താര്‍ കായംകുളം, റഫീഖ് പന്നിയങ്കര, ഡോ. ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. , അപ്പുണ്ണി ശശിയുടെ ഒറ്റയാള്‍ നാടകം ‘ചക്കരപ്പന്തല്‍’ എന്നിവയും അരങ്ങേറി. അനില്‍ ചിറക്കല്‍ സ്വാഗതവും സെക്രട്ടറി സലിം കൊല്ലം നന്ദിയും പ്രകാശിപ്പിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.