Sauditimesonline

HAFAR UDF
ഹഫര്‍ അല്‍ ബാത്തീന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

‘നമ്മള്‍ ചാവക്കാട്ടുക്കാര്‍’ കുടുംബ സംഗമവും ഓണാഘോഷവും

റിയാദ്: നമ്മള്‍ ചാവക്കാട്ടുക്കാര്‍ സൗദി ചാപ്റ്റര്‍ കുടുംബ സംഗമവും ഓണവും ആഘോഷിച്ചു. റിയാദ് ലുലു അല്‍ ശര്‍ഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ ചാവക്കാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ട് നിര്‍വഹിച്ച് സുബൈര്‍ കെ പി ഒരുമനയൂര്‍ മത്സര ഇനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക സമ്മേളനം റിയാദ് മീഡിയ ഫോറം വൈസ് പ്രസിഡണ്ട് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത് വഹിച്ചു. ഗ്ലോബല്‍ കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രസംഗം നിര്‍വഹിച്ചു. ഫായിസ് ബീരാന്‍, നാദിര്‍ഷ പാലയൂര്‍, ഷെഫീര്‍ അഞ്ചങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌കര്‍ അഞ്ചങ്ങാടി, ഫവാദ് കറുകമാട്. റഹ്മാന്‍ തിരുവത്ര, സത്താര്‍ പാലയൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഫസ്‌ന ഷാഹിദ്, ജിബി ഇക്ബാല്‍, റെജി ഫായിസ്, അന്‍സാ ആരിഫ്, ഷെഹല, ലന ഇക്ബാല്‍, അയിഷ സിറാജ്, ഷാസാദ് ഷാഹിദ്, ഫഹീം, അജ്‌വ, ഹവ്വ, അയിഷ ആരിഫ്, ലാമിസ് ഇക്ബാല്‍, സഹദ്, നാദിര്‍ഷ, ഫവാദ്, ആരിഫ്, മസ്ഹര്‍, ഷാഹിദ് എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചു.

ബ്രൗണ്‍ സാന്‍ഡ് ഇവന്റസിന്റെ കീഴില്‍ ലൈവ് ഓര്‍ക്കസ്ട്രാ ഗാനമേളയും, ഗസല്‍ സന്ധ്യയും നടന്നു. കലാ സാംസ്‌കാരിക കണ്‍വീനര്‍ യൂനസ് പടുങ്ങല്‍, സിദ്ധീഖ് അകലാട്, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഇഖ്ബാല്‍ പാലയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷാജഹാന്‍ കൈതമുക്ക് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top