ഹായില്‍: നവോദയ സാംസ്‌കാരിക വേദി വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. സാംസ്‌കാരിക സമ്മേളനം ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രികുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സുനില്‍ മാട്ടുല്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹബീബ് മെഡിക്കല്‍ ചെയര്‍മാന്‍ ഉബൈദുള്ള അല്‍ ഉന്‍സി, ഡോ. മുഹമ്മദ് ദൈഫുള്ള അല്‍ ഷംരി എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
മഹാമാരി കാലത്ത് ആരോഗ്യ മേഖലയില്‍ മികച്ച സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകരായ ബിന്‍സി സാമുവള്‍, ബിന്‍സി മാത്യു, ഫാത്തിമത്തു മുഫിത, ജിവകാരുണ്യ പ്രവര്‍ത്തകന്‍ ജാന്‍സാ അബ്ദുല്‍ റഹ്മാന്‍, അല്‍ ഹബീബ് എംഡി നിസാം പാറക്കാട്ട്, അഷറഫ് ഈറ്റ് വെല്‍, അലിമുഹമ്മദ്, മഹമൂദ്, അയ്യുബ് റുഥൈമാന്‍ എന്നിവരെ ആദരിച്ചു.
ലുലു മാനേജര്‍ നൗഫല്‍, നവോദയ വനിതാ വേദി പ്രസിഡന്‍ന്റ് ബീന്‍സി സാമുവള്‍, രാഖി, മാധ്യമ പ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാ മല്‍സരങ്ങള്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍, ഗായകന്‍ കണ്ണുര്‍ ആബിദ് നയിച്ച ഗാനസന്ധ്യ എന്നിവ അരങ്ങേറി. സ്വാഗത സംഘം ചെയര്‍മാന്‍ ജസില്‍ കുന്നക്കാവ് സ്വാഗതവും ഹായില്‍ നവോദയ ജനറല്‍ സെക്രട്ടറി ഹര്‍ഷാദ് കോഴിക്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.