Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

‘ഫ്രറ്റേണിറ്റി ഫെസ്റ്റ്’ സ്വാഗത സംഘം രൂപീകരിച്ചു

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ ‘ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022’ സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.

ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ (ചെയര്‍മാന്‍), ഹാരിസ് വാവാട് (ജനറല്‍ കണ്‍വീനര്‍), സിറാജ് തൊഴുപ്പാടം (ജോയിന്റ് കണ്‍വീനര്‍), വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായി കരീം മണ്ണാര്‍കാട് (പ്രോഗ്രാം), ബഷീര്‍ കാരന്തൂര്‍ (മാര്‍ക്കറ്റിംഗ്), അന്‍സാര്‍ ചങ്ങനാശേരി (മീഡിയ ആന്റ് പബ്ലിസിറ്റി), ഫൈസല്‍ തിരൂര്‍ (എക്‌സിബിഷന്‍ ഇന്‍ ചാര്‍ജ്), ഇല്ല്യാസ് തിരൂര്‍ (വിമന്‍സ് ആന്റ് കിഡ്‌സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റസാഖ് വല്ലപ്പുഴ (സ്‌പോര്‍ട്‌സ്) ഉള്‍പ്പെടെ 30 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി കലാകായിക മത്സരങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സെമിനാര്‍, എക്‌സിബിഷന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വിനോദ-വിജ്ഞാന പരിപാടികള്‍ ഉള്‍പ്പെടെ വ്യത്യസ്തവും വര്‍ണാഭവുമായ പരിപാടികളാണ് ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറുകയെന്ന് ചെയര്‍മാന്‍ അന്‍സാര്‍ ആലപ്പുഴ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top