
റിയാദ്: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2022 ഏപ്രില്‍ ആദ്യം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന മേളകൂടിയാണ് റമദാനിലും തുടര്‍ന്നുളള ഈദ് വേളയിലും അരങ്ങേറുന്നത്.
അറബ് നാഗരികതയുടെ അടയാളമാണ് സൂഖ്. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന ടെന്റുകള്‍ ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ളവര്‍ റമദാനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുളളത്. സിറ്റിഫ്ളവറിന്റെ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിട്ടുളള ടെന്റില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം ഒരുക്കിയിട്ടുണ്ട്. റമദാന് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും ടെന്റില്‍ ലഭ്യമാണ്. പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് റമദാന് സൂഖ് ടെന്റ്. ഇവിടെ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
സിറ്റി ഫ്ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാര്‍ച്ച് 16 മുതലാണ് സൂഖ് ആരംഭിക്കുക. പ്രമോഷന് ക്യാമ്പയിന് ആരംഭിക്കുന്ന ദിവസം ബിഗ് പ്രൈസ് ഡ്രോപ് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം 100 റിയാലിന് തെരഞ്ഞെടുത്ത പത്തിലധികം ഉത്പ്പന്നങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ മാര്‍ച്ച് 23 മുതല്‍ സൂഖ് പ്രൊമോഷന് തുടക്കമാകും. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരുനൂറിലധികം റമദാന് ഉത്പ്പന്നങ്ങളാണ് ഏറ്റവും കുറഞ്ഞ് വിലക്ക് ലഭ്യമാക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 50 റിയാലിന്റെ ഈദ് ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും, ഏപ്രില്‍ 19നും മെയ് 5നും ഇടയില്‍ 250 റിയാലിന് ഗാര്‍മെന്റ്സ്, ഫുട്വെയര് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് വൗചര്‍ ഉപയോഗിക്കാം. സൂഖ് പ്രത്യേക വിലക്കിഴിവ് ഓണ്‍ലൈന്‍ ഇ-കോമേഴ്സ് പോര്‍ട്ടല്‍ വഴി പര്‍ചേസ് ചെയ്യുന്നവര്‍ക്കും ലഭ്യമാണ്.

റമദാനും ഈദും ആഘോഷമാക്കാന്‍ നിരവധി സമ്മാന പദ്ധതികളും മത്സരങ്ങളും നടക്കും. ഇത് സിറ്റിഫ്ളവര്‍ സ്റ്റോറുകളിലും ഓണ്‍ലൈനായും അരങ്ങേറും. റമദാന് ഒന്നു മുതല്‍ 19 വരെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ രാവിലെ 10 മുതല്‍ 11 വരെ ഹാപ്പി അവര്‍ പ്രൊമോഷന് നടക്കും. ഹാപ്പി അവറില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഉത്പ്പന്നങ്ങള്‍ ഓരോ ആഴ്ചയിലും പ്രൊമോഷന് ഫ്ളയറില്‍ പ്രസിദ്ധീകരിക്കും. ആശ്ചര്യപ്പെടുത്തുന്ന വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് പ്രോഡക്ട് ഓഫ് ദി ഡെ.

സൂഖ് പ്രൊമോഷന് വേദിയില്‍ സിറ്റി ഫ്ളവര്‍ റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാം പ്രകാശനവും നടക്കും. സിറ്റി ഫ്ളവര്‍ രൂപകല്പന ചെയ്ത മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് സിറ്റി ഫ്ളവര്‍ റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാം. ഇതു പ്രകാരം ഉപഭോക്താക്കള്‍ക്ക് പര്‍ചേസിന് അനുസരിച്ച് പൊയിന്റുകള്‍ ലഭിക്കും. സിറ്റി ഫ്ളവര്‍ റിവാര്‍ഡ്സ് ലേയായല്റ്റി ഉടമകള്‍ക്ക് മാത്രമായി പ്രത്യേക പ്രൊമോഷന് വഴി മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് തെരഞ്ഞെടുക്കാനുളള അവസരവും ഉണ്ടാകും. ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിവരവും പ്രൊമോഷനും വേഗത്തില്‍ അറിയാനും റിവാര്‍ഡ്സ് ലോയല്‍റ്റി ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സിറ്റി ഫ്ളവര്‍ മാനേജ്മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






