Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

നഗരം നനച്ച് നഗരസഭ: പരിശോധന സുശക്തം; ബോധവല്‍കരണവും

നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ രാപ്പകല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി റിയാദ് നഗരസഭ. യന്ത്ര ചൂലുകള്‍ ഘടിപ്പിച്ച എഞ്ചിനുകളും വെള്ളം തളിക്കുന്ന ടാങ്കറുകളും അത്യാധുനിക മോട്ടോറുകളും ഉപയോഗിച്ച് ദിവസങ്ങളായി 96 ലക്ഷം മീറ്റര്‍ റോഡുകള്‍ ശുചീകരിച്ചു. ചെറുതും വലുതുമായ റോഡുകളില്‍ അണുനശീകരണ ലായനി നനക്കുകയും ചെയ്യുന്നുണ്ട്.

പൊതുനിരത്തിലെ പാഴ്‌വസ്തുക്കള്‍ പെറുക്കുന്ന സാധാരണ തൊഴിലാളികള്‍ മുതല്‍ നഗര സഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. രാവിലെ ആറു മണിയോടെ സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ, മാംസ മാര്‍ക്കറ്റ്, പച്ചക്കറി, പഴവര്‍ഗ കമ്പോളങ്ങള്‍, റെസ്‌റ്റോറന്റുകള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങി ശുചിത്വം പാലിക്കേണ്ട എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരുടെ പരിശോധന സംഘം എത്തുന്നുണ്ട്. പാലിക്കേണ്ട കരുതലിനെ കുറിച്ച് ബോധവല്‍കരണം നടത്തുകയും പിന്നീട് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും നിയമം ലംഘിക്കുമ്പോള്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചും നഗരസഭ എടുക്കുന്ന കരുതല്‍ ശ്രദ്ധേയമാണ്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പടെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള ക്രമീകരങ്ങള്‍ നടത്തിയ സ്വകാര്യ സ്ഥാപനങ്ങളുടെ ഫോട്ടോ ഉള്‍പ്പടെ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ പങ്ക് വെച്ച് പ്രചോദനം നല്‍കുന്നുണ്ട്. നഗരസഭയുടെ ലേബലില്‍ പുറത്തിറക്കിയ സാനിറ്റയ്‌സറുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയയില്‍ വ്യാപകമായി പങ്കുവെക്കുകയും അഭിനന്ദന സന്ദേശങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top