
റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സൗദിയില്‍ ഉന്നത തല സമിതി യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കൊവിഡ് 19 വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നാല്‍ വൈറസ് വ്യാപനം ലോകാരോഗ്യ സംഘടന ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നത്. പ്രതിരോധം, ഈര്‍ജ്ജം, ആഭ്യന്തര, നാഷണല്‍ ഗാര്‍ഡ്, വിദേശകാര്യം, ധനകാര്യം, മീഡിയ, വ്യാപാരം, നിക്ഷേപം എന്നീ മന്ത്രാലയങ്ങളിലെ ഉന്നതരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വ്യോമ, കര, കടല്‍ പ്രവേശന കവാടങ്ങളില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് പരിമിതപ്പെടുത്തുന്നതു തുടരും. വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം കൂടുതല്‍ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിക്കാന്‍ ഉന്നത തല സമിതി തീരുമാനിച്ചു.
ഹജ്ജ്, ഉംറ മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റെഡ് ക്രസന്റ്, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, കസ്റ്റംസ്, ടൂറിസം മന്ത്രാലയം, ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് സെന്റര്‍ എന്നിവയുടെ പ്രതിനിദികളും ഉന്നത തല യോഗത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






