നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഇന്നു മാത്രം 364 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. ചികിത്സയില്‍ ഉണ്ടായിരുന്ന 19 രോഗികള്‍ ഇന്നലെയും ഇന്നുമായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. രാജ്യത്താകെ കടുത്ത കരുതല്‍ നടപടികളാണ് നിലവിലുള്ളത്. വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചു പൊതു സുരക്ഷയും ചികിത്സാ സൗകര്യവും കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശങ്ക പരത്തുന്ന വാര്‍ത്തകളും സന്ദേശങ്ങളും തയ്യാറാക്കരുതെന്നും വ്യാജ പ്രചാരണങ്ങളുടെ വാഹകരകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






