Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

സൗദിയില്‍ കോവിഡ് ബാധിതര്‍ 1450 കടന്നു; പുതുതായി 154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 154 കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1453 ആയി ഉയര്‍ന്നു. ഇതുവരെ 115 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്ന എട്ട് രോഗികള്‍ മരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പടെ രാജ്യത്തുള്ള മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിസ നിയമം ലംഘിച്ചു രാജ്യത്ത് തങ്ങുന്നവരായാലും സൗജന്യ ചകിത്സ നല്‍കണം. സൗദി ആരോഗ്യ മന്ത്രി ഡേ. തൗഫീഖ് അല്‍ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഏറ്റവും മികച്ച ചികിത്സയാണ് രാജ്യത്ത് ഉറപ്പ് വരുത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കാണ് സൗദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പുരോഗമിക്കുന്നത്. ചികിത്സയും പ്രതിരോധ പ്രവര്‍ത്തനത്തിലെ പുരോഗതിയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top