Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

മരണ സംഖ്യ 114; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,141; ഫീല്‍ഡ് പരിശോധന സജീവം


റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 114 ആയി. പുതുതായി 1,141 പേര്‍ക്കാണ് 24 മണിക്കൂറിനി ൈരോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. സൗദിയില്‍ ഇതുവരെ 1,812 പേര്‍ക്കാണ് രോഗം ഭേദമായത്. മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്‌റാന്‍ (26), ബിശ (18), തായിഫ് (14), അല്‍ ഖര്‍ജ് (3), അല്‍ തുവൈല്‍ (2), സബിയ (2), ഹായില്‍ (2), അല്‍ ഖുറയാത്ത് (1), ശറൂറ (1), അല്‍ ഹദ (1), അല്‍ ജഫര്‍ (1), ഇഷ്‌ലത് അല്‍ സുഗൂര്‍ (1), മിദ്‌നബ് (1), യാമ്പു (1) എന്നിങ്ങനെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ പ്രദേശം തിരിച്ചുളള കണക്ക്. അതേസമയം, കൂടുതല്‍ സാമ്പിളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്നുണ്ട്. ഇതാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാല് ഫീല്‍ഡ് സംഘങ്ങള്‍ രോഗ ലക്ഷണമുളളവരുടെ ശ്രവം ശേഖരിക്കുന്നത് തുടരുകയാണ്. ഓരോ സംഘവും ദിവസം 100 മുതല്‍ 150 സാമ്പിളുകളാണ് ശേഖരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top