Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

സൗദിയില്‍ 1197 പുതിയ കോവിഡ് കേസുകള്‍: ഏഴ് വിദേശികള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,299 ആയി ഉയര്‍ന്നു. ഒമ്പത് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതില്‍ ഏഴ് വിദേശികളാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 136 ആയി. മമക്കയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 364, ജിദ്ദ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം45, ഹുഫൂഫ് 34, തായിഫ് 27 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. വീടുകളിലും ലേബര്‍ ക്യാമ്പുകളിലും കയറിയുള്ള പരിശോധന തുടരുന്നുണ്ട്. റമദാന്‍ ആയതിനാല്‍ റെസ്‌റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങുന്നതിന് ഉച്ചക്ക് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top