Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ കൊവിഡ് മരണം 4; പുതുതായി രോഗം സ്ഥിരീകരിച്ചത് 99; രോഗബാധിതരുടെ എണ്ണം 1200 കടന്നു

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 99 കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1203 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഇതുവരെ നാല് പേര്‍ മരിച്ചു. 37 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് (41), ജിദ്ദ (18), മക്ക (12), ഖതീഫ് (12), മദീന (6), തബൂക് (3), ഖമീസ് മുശൈത്ത് (3), അബഹ (1) ഹുഫൂസ് (1), ഖോബാര്‍ (1), സാലിഹ (1) എന്നിങ്ങനെയാണ് ഇന്നത്തെ മേഖല തിരിച്ചുള്ള കണക്കുകള്‍.

പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. കര്‍ഫ്യൂ ഉള്‍പ്പടെ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് പൊതു സുരക്ഷ വകുപ്പുകളും വിവിധ നഗരസഭകളും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തേടുന്നതിനും ചികത്സ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിശ്രമമില്ലാതെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായി ഒരു മാസത്തിനിടെ പതിനാല് ലക്ഷം കോളുകളാണ് ആരോഗ്യമന്ത്രാലയം കോള്‍ സെന്റര്‍ വഴി സ്വീകരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top