Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

സൗദിയില്‍ 11 കൊവിഡ് ബാധിതര്‍; ഇറാന്‍ സന്ദര്‍ശിച്ചവര്‍ 128

റിയാദ്: സൗദി അറേബ്യയില്‍ നാലു സ്വദേശികള്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്നാണ് പുതുതായി രോഗം കണ്ടെത്തിയ മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. മറ്റൊരാള്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടിങ്ങിയ ആളാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സൗദി പൗരന്‍മാരായ 128 പേര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശന വിവരം ഇവര്‍ സ്വയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതില്‍ 26 പേര്‍ സൗദിയിലുണ്ട്. 95 പൗരന്‍മാര്‍ ഇപ്പോഴും ഇറാനിലാണ്. ഏഴു പേര്‍ മറ്റു രാജ്യങ്ങളിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസമായി ഇറാന്‍ സന്ദര്‍ശിച്ചവര്‍ വിവരം അറിയിക്കണമെന്ന് മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top