Sauditimesonline

vd satheesan
മനസ്സറിഞ്ഞ സതീശന്‍, വിശ്വസിച്ച പറവൂര്‍; വോട്ടല്ല, ഇവിടെ വാഴുന്നത് സ്‌നേഹം

സൗദിയില്‍ ഇന്ന് നാല് മരണം; മരിച്ചവരുടെ എണ്ണം 29 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ രമിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്ന് പുതിയ 140 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,179 കേസുകളാണ് സൗദിയില്‍ കൊറോണ പോസറ്റീവ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 69 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 420 ആയി ഉയര്‍ന്നു. റിയാദ് (66), ജിദ്ദ (21), ഹുഫൂഫ് (15), മക്ക (9), ഖതീഫ് (5), തായിഫ് (4), തബൂക് (5), ഖോബാര്‍ (2), ദമ്മാം (2), ദഹ്‌റാന്‍ (2), മദീന (2), അബഹ, ഖമീസ് മുശൈത്ത്, ജിസാന്‍, ബുറൈദ, ജുബൈല്‍, മജ്മ, ദിരയ്യ എന്നിവിടങ്ങളില്‍ ഓരാള്‍ വീതം എന്നിങ്ങിനെയാണ് മേഖല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 3 പേര്‍ വിദേശികളാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിദ്ദയില്‍ തെക്ക് കിലോ 14,വടക്ക് കിലോ 14,അല്‍ മഹ്ജര്‍,ഗലീല്‍,അല്‍ കര്‍യാത്ത്,കിലോ 13 പെട്രോമിന്‍,എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top