
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്.
ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ബ്രിട്ടണ്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ മൂന്നു പേരും ഫ്രാന്‍സില്‍ നിന്നു മടങ്ങിയെത്തിയ നാലുപേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ നിന്നു യു എ ഇ വഴി വന്ന ഫ്രഞ്ച് പൗരനും റിയാദില്‍ രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിതരില്‍ ഒരാള്‍ സുഖം പ്രാപിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ്, പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക എന്നിവിടങ്ങളിലാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരെ ഐസൊലേഷന്‍ മുറികളില്‍ പരിചരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






