
റിയാദ്: ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. അല്‍ ജസീറ ഫോഡ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. തമിഴ് നാട് സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊച്ചി സ്വദേശി സലിം, ഓച്ചിറ പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ ഒന്‍പതിനാണ് സംഭവം. പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ എക്‌സിറ്റ് 30ല്‍ ഖലീജിലുളള മലാസ് ഹോട്ടലിന്റെ മുന്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പാരപ്പെറ്റ് തകര്‍ന്നാണ് അപകടം. ഹോട്ടലിന്പുറത്ത് സംസാരിച്ചു നിന്നവരാണ് അപകടത്തില്‍ പെട്ടത്. ഹോട്ടലിന്റെ ബോര്‍ഡ് ഉള്‍പ്പെടെ പാരപ്പറ്റിന്റെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. സംഭവ സമയം ഹോട്ടലിനകത്ത് ഉണ്ടായവര്‍ക്ക് പരിക്കില്ല. അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. അബ്ദുല്‍ അസീസ് കേളി സാംസ്‌കാരിക വേദി ബഗ്‌ളഫ് ഏരിയ പ്രവര്‍ത്തകനാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.