Sauditimesonline

najim
'റിംല സ്ട്രിങ്‌സ് അറേബ്യ' മാറ്റിവെച്ചു

കൊവിഡ്: സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 31; മലയാളികള്‍ 8

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് 31 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മക്ക.(12), മദീന (7), ജിദ്ദ (5) എന്നിങ്ങനെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മാത്രം 24 പേര്‍ മരിച്ചു. റിയാദ് (5), ദമ്മാം (1), ബുറൈദ (1) എന്നിങ്ങനെയാണ് പ്രദേശം തിരിച്ചുളള ഇന്ത്യക്കാരുടെ മരണ സംഖ്യ. മെയ് 8 വരെ ഇന്ത്യന്‍ എംബസി, ജിദ്ദ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ വിവരങ്ങളാണ് എംബസി അറിയിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top