Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

മെയ് 20ന് റിയാദ്-കണ്ണൂര്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും

റിയാദ്: വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ കണ്ണൂരിലേക്കു വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് 19ന് റിയാദ്- കോഴിക്കോട്, ദമ്മാം-കൊച്ചി എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. റിയാദില്‍ നിന്നു മെയ് 20ന് ആണ് കണ്ണൂരിലേക്കുളള വിമാന സര്‍വീസ്. അതേദിവസം ദമ്മാം-ബംഗളുരു- ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-വൈദരാബാദ് എന്നിവിടങ്ങിലേക്കും സര്‍വീസ് ഉണ്ടാകും. മെയ് 23ന് ആണ് രണ്ടാം ഘട്ടത്തിലെ അവസാന സര്‍വീസ് റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണുളളത്. ഒന്നാം ഘട്ടത്തില്‍ കണ്ണൂരിനെ തഴഞ്ഞതിനെതിരെ കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസ് മെയ് 13നും ജിദ്ദ കൊച്ചി മെയ് 14നും സര്‍വീസ് നടത്തും. ഗര്‍ഭിണികളും അടിയന്തിര ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അനുമതി. ചെന്നൈ, മുംബൈ, ലക്‌നോ തുടങ്ങിയ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് ആലോചിച്ചുവരുകയാണെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top