Sauditimesonline

UMRA11
ഹ്രസ്വകാല ഹജ്ജ് പാക്കേജ്; വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം വേണം: ഐ.സി.എഫ്

സൗദിയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ തുടരും

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ അനുവദിച്ച ഇളവ് ഈ മാസം 22 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കാനുളള അനുമതി തുടരും. എന്നാല്‍ മക്കയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവില്ല. മെയ് 23ന് ശേഷം 27 വരെ മുഴുവന്‍ പ്രവിശ്യകളിലും കര്‍ഫ്യൂ ബാധകമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സാമൂഹിക അകലം പാലിക്കാനുളള നിര്‍ദേശം. റമദാന്‍, ഈദ് വേളകളില്‍ ഒരുമിച്ചു കൂടുന്നതിന് അനുമതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top