
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നു. ബി പി എല്‍ കാര്‍ഗോ കമ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി പി ല്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് അല്‍ മുബാറക്ക് പറഞ്ഞു. വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് അര്‍ഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
കാര്‍ഗോ, ഫോര്‍വേഡിംഗ് രംഗത്തുളള ബി പി എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാല പദ്ധതികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളായ റിയാദിലെ കെഎംസിസി, ഒഐസിസി, ദമാമിലെ നവേദയ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റിന് നിര്‍വാഹമില്ലാത്തവര്‍, ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങാനുളളവര്‍ തുടങ്ങി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഭാവിയിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബി പി എല്‍ കാര്‍ഗോയുടെ സാന്നിധ്യം പ്രവാസികളോടൊപ്പം ഉണ്ടാവുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. വിര്‍ച്വല്‍ വാര്‍ത്ത സമ്മേളനത്തില്‍ ബി പി ല്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് അല്‍ മുബാക്ക്, കണ്‍ട്രി മാനേജര്‍ ജോണ്‍ വര്‍ഗ്ഗീസ്, സെന്‍ട്രല്‍ പ്രൊവിന്‍സ് മാനേജര്‍ മുഹമ്മദ് സുഫിയാന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
