
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്നുളള മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണനിരക്ക് 0.6 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 1,966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 11 വരെ രാജ്യത്ത് 41,014 കൊവിഡ് രോഗ ബാധയാണ് റപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ അലി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,280 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 12,737 ആയി ഉയര്‍ന്നു.
റിയാദ് (520), മക്ക (343), മദീന (257), ജിദ്ദ (236), ഹുഫൂഫ് (137) എന്നിങ്ങനെയാണ് കൂടുതല്‍ രോഗ ബാധ സ്ഥിരീകരിച്ച പ്രദേശം. ദമ്മാമില്‍ 95, തായ്ഫില്‍ 71, അല്‍ഖോബറില്‍ 60, ജുബൈലില്‍ 49, ഹദ്ദയില്‍ 39, ദിരിയയില്‍ 25, ഖത്തീഫില്‍ 23, മജാര്‍ദയിലും ബുറൈദയിലും 15 വീതവും തബൂക്കിലും ഹായിലിലും 10ഉും രോഗ ബാധിതരാണുളളത്. ബാക്കി 60 കേസുകള്‍ രാജ്യത്തെ മറ്റ് ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലുമാണെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
