Sauditimesonline

PASSPORT ED
പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെങ്കില്‍ പിന്നെന്ത്? കേന്ദ്ര നിലപാടില്‍ പ്രവാസ ലോകത്ത് ആശങ്ക: കെഎംസിസി രംഗത്ത്

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് ഡോക്ടറേറ്റ്

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് തായ്‌ലന്‍ഡിലെ കസെറ്റ്‌സാര്‍ട്ട് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഭൂവിജ്ഞാന മേഖലയിലെ സുസ്ഥിര വികസനത്തിനാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

കസെറ്റ്‌സാര്‍ട്ട് യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ക്രിസനാപോങ് കിരാത്തികരയെയും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു.

പാരിസ്ഥിതിക മേഖലയില്‍ സൗദി സംരംഭങ്ങള്‍ക്കു നല്‍കിയ പിന്തുണയും സുസ്ഥിര വികസനം ലക്ഷ്യമാക്കിയുളള ക്രിയാത്മക നയരൂപീകരണവും മാതൃകാപരമാണെന്ന് യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ പറഞ്ഞു. കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിനും പരിസ്ഥിതി സംരക്ഷിച്ചു നടത്തുന്ന വികസനവുമാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭൂ വികസന നയം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുളള സൗദിയുടെ പദ്ധതിയും ശ്രദ്ധേയമാണ്.

സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. അന്ത്രിമാരായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, പ്രിന്‍സ് അബ്ദുള്ള ബിന്‍ ബന്ദര്‍, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തായ്‌ലന്‍ഡിലെ സൗദി അംബാസഡര്‍ അബ്ദുറഹ്മാന്‍ അല്‍സുഹൈബാനി എന്നിവരരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top