
റിയാദ്: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം കെഎന്‍എം നേതാക്കള്‍ സൗദി സന്ദര്‍ശിക്കുന്നു. പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം ‘നിര്‍ഭയത്വമാണ് മതം; അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 29 , 30 , 31 ജനുവരി 1 തീയതികളില്‍ കോഴിക്കോട് നടക്കും. നേതാക്കള്‍ നവംബര്‍ 25 മുതല്‍ 27 വരെ റിയാദ് സന്ദര്‍ശിക്കും.
കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരാരായ ഡോ: ഹുസ്സൈന്‍ മടവൂര്‍, എച് ഇ മുഹമ്മദ് ബാബു സേട്ട്, ട്രഷറര്‍ നൂര്‍മുഹമ്മദ് നൂര്‍ഷ, സംസ്ഥാന സെക്രട്ടറി ഡോ: അബ്ദുല്‍ മജീദ് സ്വലാഹി എന്നിവരാണ് റിയാദിലെത്തുന്നത്.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നവംബര്‍ 25ന് അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ മധ്യമേഖലാ പ്രചാരണ സമ്മേളനത്തില്‍ നേതാക്കള്‍ സംബന്ധിക്കും.
വൈകിട്ട് 5.00ന് ആദ്യ സെഷനില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള 5 യൂണിറ്റുകളുടെ ഭാരവാഹികള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എം.ജി.എം കമ്മിറ്റി അംഗങ്ങള്‍, ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുക്കും. രാത്രി 7.30ന് പ്രചാരണ സമ്മേളനം നടക്കും. വേദി 2ല്‍ നാലു മുതല്‍ 11 വയസ്സുള്ള കുട്ടികള്‍ക്ക് ‘വിങ്‌സ്’ എന്ന പേരില്‍ പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്.

സമ്മേളന പ്രചാരണത്തിന് റിയാല്‍ സംഘാടക സമിതിക്കും രൂപം നല്‍കി. യോഗത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി അധ്യക്ഷത വഹിച്ചു. അബ്ദു റസാഖ് സ്വലാഹി, ഹനീഫ മാസ്റ്റര്‍, ഹസനുല്‍ ബന്ന, കെ എം സുബൈര്‍, മാസിന്‍, ആസിഫ് കണ്ണിയന്‍, അബ്ദു നാസര്‍ മണ്ണാര്‍ക്കാട്, ഷംസുദ്ദീന്‍ പുനലൂര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സമ്മേളനം സംബന്ധിച്ച് വിശദീകരിച്ചു. കണ്‍വീനര്‍ സാജിദ് കൊച്ചി സ്വാഗതവും, ജോയിന്‍ കണ്‍വീനര്‍ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.