Sauditimesonline

2 manalthatt
ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം

കേളി ഉമ്മുല്‍ഹമാം ലൈബ്രറിക്ക് തുടക്കം

റിയാദ്: പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാ സാംസ്‌കാരിക വേദി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലുളള ലൈബ്രറിക്ക് തുടക്കം. ഉമ്മുല്‍ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം ഏരിയ രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി ചന്ദ്രചൂഡന്‍ ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്‌നേഷ്യസിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു.

ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെക്രട്ടറി നൗഫല്‍ സ്വാഗതംപറഞ്ഞു. കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യില്‍, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാര്‍ വളവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കേളിയുടെ 12 ഏരിയകള്‍ കേന്ദ്രീകരിച്ചാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പുസ്തകങ്ങളുടെ ലഭ്യത പ്രവാസികള്‍ക്ക് എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയും മുടങ്ങിപ്പോയ വായനയിലുള്ള താല്പര്യം പുനഃസ്ഥാപിക്കാന്‍ മാര്‍ഗ്ഗം സ്വീകരിക്കുക എന്ന സദുദ്ദേശത്തോടെയും ആരംഭിച്ച ഏരിയതല ലൈബ്രറിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് പ്രവാസസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. പുസ്തക ശേഖരണങ്ങള്‍ ലൈബ്രറിക്ക് കൈമാറാന്‍ തയ്യാറായി നിരവധി പ്രവാസികള്‍ മുന്നോട്ട് വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഏരിയ രക്ഷധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏരിയാ ട്രഷറര്‍ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top