Sauditimesonline

2 manalthatt
ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം

മലയാളി സമാജം പുരസ്‌കാരങ്ങള്‍ എം മുകുന്ദനും ഇ എം അഷഫിനും സമ്മാനിച്ചു

ദമ്മാം: സൗദി മലയാളി സമാജം പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മയ്യഴിയുടെ കഥാകരന്‍ എം മുകുന്ദന് ‘പ്രവാസമുദ്ര’യും മാധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ ഇ.എം അഷറഫിന് ‘പ്രവാസി പ്രതിഭാ’ പുരസ്‌കാരവും സമ്മാനിച്ചു. അമ്പതിനായിരം രൂപ, പൊന്നാട, പ്രശംസാ ഫലകം എന്നിവയാണ് സമ്മാനിച്ചത്.

ഓരോ അംഗീകാരങ്ങളും എഴുത്തുകാരന്റെ മുകളില്‍ പതിക്കുന്ന വെളിച്ചമാണന്ന് എം.മുകുന്ദന്‍ പറഞ്ഞു. നാടുവിട്ടുപോയവന്റെ ജീവിതം പറഞ്ഞ ‘പ്രവാസം’ എന്ന കൃതിക്ക് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അംഗീകാരമാണ് മലയാളി സമാജം നല്‍കിയത്. പ്രവാസം ഇനിയും പറഞ്ഞു തീരാത്ത അക്ഷയഖനിയാണന്ന് ഇ.എം അഷറഫ് പറഞ്ഞു. എഴുത്തിനേയും സിനിമയേയും ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംഘം നല്‍കിയ അവാര്‍ഡ് എന്ന അര്‍ത്ഥത്തില്‍ സൗദി മലയാളി സമാജം നല്‍കിയ പ്രവാസിപ്രതിഭ പുരസ്‌കാരം ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

താലപ്പൊലിയേന്തിയ കുട്ടികള്‍ തായമ്പകയുടെ അകമ്പടിയോടെ ഇരുവരേയും വേദിയിലേക്ക് ആനയിച്ചു. സൗദി മലയാളി സമാജത്തിന്റെ ആമുഖ ഗാനത്തിന് ‘വരലക്ഷമി’ നൃത്തവിദ്യാലയം അധ്യാപിക ശില്‍പ നൈസല്‍ ചിട്ടപ്പെടുത്തിയ കേരള നടനത്തോടെ പരിപാടികള്‍ ആരംഭിച്ചു. എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂരാണ് എം. മുകുന്ദന് ‘പ്രവാസമുദ്ര’ പുരസ്‌കാരം സമ്മാനിച്ചത്. നടനും, നിര്‍മ്മാതാവും എഴൂത്തുകാരനുമായ സുനീഷ് സാമുവല്‍ പൊന്നാട അണിയിച്ചു. ജേക്കബ് ഉതുപ്പ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഇ.എം അഷറഫിന് ഫ്‌ളവേഴസ് ടിവി വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ജലീല്‍ കണ്ണമംഗലം പൊന്നാട അണിയിച്ചു. ഹബീബ് അമ്പാടന്‍ ക്യാഷ് അവാര്‍ഡ് കൈമാറി. മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഷനീബ് അബൂബക്കര്‍ സ്വാഗതവും മുഷാല്‍ തഞ്ചേരി നന്ദിയും പറഞ്ഞു.

ഡോ: സിന്ധു ബിനു, ഡോ: അമിത ബഷീര്‍, ഡോ: ഫ്രീസിയ ഹബീബ്? എന്നിവര്‍ അവതാരകരായിരുന്നു. കല്ല്യാണി ബിനു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഖദീജ ഹബീബ്, നജ്മുന്നിസ വെങ്കിട്ട, ലീന ഉണ്ണികൃഷ്ണന്‍, ഹുസ്‌ന ആസിഫ് താനൂര്‍, സരള ജേക്കബ്, സഹീര്‍ മജ്ദാല്‍, ഹമീദ് കണിച്ചാട്ടില്‍, ഷാജു അഞ്ചേരി, സുരേഷ് രാമന്തളി, അസ്ഹര്‍ പുള്ളിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top