
റിയാദ്: സാമൂഹിക പ്രവര്‍ത്തകനും ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്ഥാപകാംഗവുമായ ശിഹാബ് പോളക്കുളം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. മലസ് പെപ്പര്‍ട്രീ റെസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഇവ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ശിഹാബ് പോളക്കുളം, പത്‌നി ഷീജ ഷിഹാബ്, മകന്‍ ആഷിഖ് എന്നിവര്‍ക്ക് പ്രസിഡന്റ് ശരത് സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഉപഹാരം സമ്മാനിച്ചു.

ഇവ മുന്‍ പ്രസിഡന്റ്, ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍, ഒഐസിസി, യവനിക, പുന്നപ്ര മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. മൂന്ന് പതിറ്റാണ്ടയി സൗദിയിലുള്ള ശിഹാബ് 22 വര്‍ഷം അല്‍ മറാഇ കമ്പനിയില്‍ സെയില്‍സ് വിഭാഗം ഏരിയ മാനേജറായി സേവനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രവാസം അവസാനിപ്പിക്കുന്നത്
സിജു പീറ്റര്‍, ഹാഷിം ചീയാംവെളി, സുരേഷ് ആലപ്പുഴ, സൈഫ് വിളക്കേഴം, സജാദ് സലിം, സുദര്‍ശന കുമാര്‍, ബദര്‍ കാസിം, ധന്യ ശരത്, അബ്ദുല്‍ അസീസ്, സാനു മാവേലിക്കര, നിസാര്‍ മുസ്തഫ, കോയ ഹെര്‍ഫി, താഹിര്‍ കാക്കാഴം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ആസിഫ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. ഫാരിസ് സൈഫ്, റിസ്വാന്‍ നിസാര്‍, ഷുക്കൂര്‍ കാക്കാഴം, ജുഗല്‍, അമല്‍ കാരിച്ചാല്‍, ദിപു, സുല്‍ഫി ആര്യാട്, നൈസി സജാദ്, റീന സിജു, നിസ നിസാര്‍, സുബിന ഫാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
